അധികൃതരുടെ അവഗണന: കടവത്ത്-കോട്ടക്കുന്ന് റോഡിനായി കോട്ടക്കുന്ന് നിവാസികൾ സമരത്തിലേക്ക്

Mar 23, 2026 - 11:13
അധികൃതരുടെ അവഗണന: കടവത്ത്-കോട്ടക്കുന്ന് റോഡിനായി കോട്ടക്കുന്ന് നിവാസികൾ സമരത്തിലേക്ക്

മൊഗ്രാൽ പുത്തൂർ: വർഷങ്ങളായി തകർന്നു കിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിന്റെ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കോട്ടക്കുന്ന് നിവാസികൾ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാലങ്ങളായുള്ള ജനങ്ങളുടെ ദുരിതയാത്രയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരത്തിന് തീരുമാനമെടുത്തത്. ഇന്നലെ ചേർന്ന ബഹുജന കൺവെൻഷനിൽ റോഡ് ഉപരോധം, തെരഞ്ഞെടുപ്പ് ബഹിഷ്കരണം, ഉൾപ്പെടെയുള്ള സമരപരിപാടികൾക്കായി ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. നാളെ വൈകുന്നേരം പ്രതിഷേധ പന്തൽ ഉദ്ഘാടനവും പന്തം കൊളുത്തി പ്രകടനവും നടക്കും.

യാത്ര ദുസ്സഹം, അധികൃതർക്ക് മൗനം
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ റോഡ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കാൽനട യാത്ര പോലും ദുഷ്കരമായ ഈ പാതയിലൂടെ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത അവസ്ഥയാണ്. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാൻ കോട്ടക്കുന്ന് നിവാസികൾ നിർബന്ധിതരായത്.

ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ

പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ലത്തീഫ് കെ.എം (ചെയർമാൻ), റഫീഖ് ഹാജി മഠം, പ്രസാദ് മഠം (വൈസ് ചെയർമാൻമാർ), അൻസാരി കോട്ടക്കുന്ന് (ജനറൽ കൺവീനർ), സാജിദ് കെ.എ, സിറാജ് കോട്ടക്കുന്ന് (ജോയിന്റ് കൺവീനർമാർ), റൗഫ് മഠം (ഫിനാൻസ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ സഈദ് സഅദി, അമീർ മഠം, റസാഖ് സഖാഫി, നസീർ കാസ്കോ, സുലൈമാൻ സുന്നംകുളം, അശോകൻ മഠം, മസൂദ്, അഫ്സൽ ആപ്പു, റിയാസ് കമ്മിറ്റി,  ഹാരിസ് കെ.എ,  യാസർ, ശരീഫ് മുടൂർ, സഹീർ റെഡ് ടാഗ്, സാദിക്ക് എന്നിവരടങ്ങിയ കമ്മിറ്റിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0