ഫലസ്തീൻ ജനതയ്ക്കായി കൈകോർത്ത് 'അക്ഷരത്തുരുത്ത്' കൂട്ടായ്‌മ
ഫലസ്തീൻ ജനതയ്ക്കായി 786 ഡോളർ സമാഹരിച്ച് സോഷ്യൽ മീഡിയയിലെ മലയാള എഴുത്തുകാരുടെ കൂട്ടായ്മയായ 'അക്ഷരത്തുരുത്ത്'. യുദ്ധവേദന അനുഭവിക്കുന്ന സാധാരണക്കാരിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന ഉദ്ദേശത്തോടെ ചെറുസമയത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഒരുമിച്ചു ചേർന്നാണ് ഈ തുക സ്വരൂപിച്ചത്. എഴുത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും കൈകോർക്കാമെന്ന ആശയത്തിലൂന്നി വാക്കുകൾക്ക് അതീതമായി മനുഷ്യരുടെ വേദനകളിൽ പങ്കുചേരാനുള്ള മനസ്സാണ് ഈ കൂട്ടായ്മയെ പ്രത്യേകമാക്കുന്നത്. സമാഹരിച്ച തുക ഔദ്യോഗിക ദുരിതാശ്വാസ സംവിധാനങ്ങൾ വഴി കൈമാറി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1