റമളാനിലെ ഖുർആൻ മാധുര്യം; 'അൽ-ഹലാവ' മത്സര വിജയികളെ അനുമോദിച്ചു 

Mar 19, 2026 - 13:43
റമളാനിലെ ഖുർആൻ മാധുര്യം; 'അൽ-ഹലാവ' മത്സര വിജയികളെ അനുമോദിച്ചു 

പുത്തിഗെ: മുഹിമ്മാത്ത് ബോയ്സ് ഗാർഡൻ വിദ്യാർഥികൾക്ക് റമദാൻ മാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'അൽ-ഹലാവ' മത്സര വിജയികളെ അനുമോദിച്ചു. മത ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ആത്മീയമായ പുരോഗതി മുന്നിൽ കണ്ട് റമളാൻ മാസത്തിൽ വിശുദ്ധ ഖുർആൻ ഖതം തീർക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു പദ്ധതി സംഘടിപ്പിച്ചത്. വിശുദ്ധ ഖുർആൻ അവതീർണമായ മാസത്തിൽ സ്കൂൾ പരീക്ഷ പഠനത്തിനിടയിൽ ഖുർആനുമായുള്ള ബന്ധം കുറഞ്ഞു പോകാതിരിക്കാനും ചെറിയ പ്രായത്തിൽ തന്നെ വിശുദ്ധ ഖുർആനിനോടുള്ള മാധുര്യം ഊട്ടിയുറപ്പിക്കാനുമായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൂന്ന് ഖതമുകൾ പൂർത്തിയാക്കിയ മുഈനുദ്ധീൻ മയ്യളം, ഷാമിൽ ആരിക്കാടി, നുഫൈസ് ചേരൂർ, സുഹൈൽ സുല്യ, യാസീൻ കന്യാന, മുഹിയുദ്ദീൻ പെരുമ്പള, സാലിം ആദൂർ എന്നിവർക്ക് പ്രത്യേകം സമ്മാനം നൽകി. ഒന്നും രണ്ടും ഖതമുകൾ പൂർത്തിയാക്കിയ 30 വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു. പരിപാടിക്ക് മുഹിമ്മാത്ത് മുദരിസ് സയ്യിദ് അസ്ഹറുദ്ദീൻ ഹിമമി സഖാഫി കെ ജി എഫ്, അബ്ദുറഹ്മാൻ ഔഫ് ഹിമമി സഖാഫി നേതൃത്വം നൽകി. മത്സരത്തിൽ സാലിം ആദൂർ ഒന്നാം സ്ഥാനവും മുഹിയുദ്ദീൻ പെരുമ്പള രണ്ടാം സ്ഥാനവും നേടി. സ്കൂൾ മദ്രസ പരീക്ഷകളിലും കലാ-കായിക മത്സരങ്ങളിലും വലിയ നേട്ടങ്ങൾ കൊയ്യുന്ന വിദ്യാർത്ഥികളെ ബോയ്സ് ഗാർഡൻ ഉസ്താദുമാരും സ്ഥാപന മാനേജ്മെൻ്റും അനുമോദിച്ചു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0