പാചകവാതക ക്ഷാമം രൂക്ഷമായതോടെ കുമ്പള ടൗണിലെ പത്ത് ഹോട്ടലുകൾ പൂട്ടി

Mar 18, 2026 - 12:40
പാചകവാതക ക്ഷാമം രൂക്ഷമായതോടെ കുമ്പള ടൗണിലെ പത്ത് ഹോട്ടലുകൾ പൂട്ടി

കാസർകോട്: പാചകവാതക ക്ഷാമം രൂക്ഷമായതോടെ കുമ്പള ടൗണിൽ പ്രവർത്തിക്കുന്ന പത്തോളം ഹോട്ടലുകൾ അടച്ചുപുട്ടി. അവശേഷിക്കുന്ന ഏതാനും ഹോട്ടലുകളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. നിലവിൽ സ്റ്റോക്കുള്ള പാചക വാതക സിലിണ്ടറുകൾ തീരുന്നതോടെ അടച്ചു പുട്ടലിൻ്റെ വഴി സ്വീകരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകൾ ആശങ്ക അറിയിച്ചു. കുമ്പള ടൗണിലെ പ്രധാന ഹോട്ടലുകളായ താജ്, ഗോകുല റസ്‌റ്റോറൻ്റ്, മുബാറക്, മിർച്ചി മസാല, അന്നപൂർണ്ണ, ജില്ലാ സഹകരണ ആശുപത്രി കാന്റീൻ തുടങ്ങിയവയാണ് അടച്ചു പുട്ടിയത്. 26,000 ടൺ പാചക വാതകവുമായി ഒരു കപ്പൽ കഴിഞ്ഞ ദിവസം ഇറാനിൽ നിന്നും മംഗ്ളൂരു തുറമുഖത്ത് എത്തിയിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0