ഗസ്സയില്‍ ആക്രമണം തുടർന്ന് ഇസ്‌റാഈല്‍; അഭയാർത്ഥി ക്യാമ്പിലെ 13 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്റാഈൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 13 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളും ഗർഭിണിയായ സ്ത്രീയും ഒമ്പത് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിൽ നുസൈറത്തിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ യുവദമ്പതികളും ഇവരുടെ 10 വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു സ്ത്രീയെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പതിഞ്ചുകാരനായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ് സവായ് നഗരത്തിൻ്റെ കവാടത്തിലുള്ള തെക്ക്-വടക്ക് ഫിലാഡെൽഫി കോറിഡോറിൽ പോലീസ് വാഹന ബോംബാക്രമണത്തിൽ മധ്യ ഗസ്സയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനൻ ഉൾപ്പെടെ ഒമ്പത് പോലീസുകാർ കൊല്ലപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0