മദ്രസാ അധ്യാപകർക്ക് ആശ്വാസമായി എസ്.ജെ.എം ക്ഷേമനിധി; 2.47 ലക്ഷം രൂപ അനുവദിച്ചു

Mar 12, 2026 - 11:46
Mar 12, 2026 - 12:01
മദ്രസാ അധ്യാപകർക്ക് ആശ്വാസമായി എസ്.ജെ.എം ക്ഷേമനിധി; 2.47 ലക്ഷം രൂപ അനുവദിച്ചു

കാസർകോട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) ജില്ലാ കമ്മിറ്റി ക്ഷേമനിധിയിൽ നിന്നും ജില്ലയിലെ 20 മദ്രസാ അധ്യാപകർക്കായി 2,47,000 രൂപയുടെ ധനസഹായം അനുവദിച്ചു. വീട് നിർമ്മാണം, ചികിത്സ, വിലാദ (പ്രസവം), കിണർ നിർമ്മാണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചത്. വിവിധ റെയ്ഞ്ചുകളിൽ നിന്നും 2026 ജനുവരി 9 മുതൽ മാർച്ച് 11 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് സഹായം നൽകാൻ തീരുമാനിച്ചത്.
സഹായം ലഭിച്ചവർ (റെയ്ഞ്ച് അടിസ്ഥാനത്തിൽ): പുത്തിഗെ: 3 പേർക്ക് വീട് നിർമ്മാണത്തിനും, 3 പേർക്ക് വിലാദക്കും, ഒരാൾക്ക് കിണർ നിർമ്മാണത്തിനും സഹായം ലഭിച്ചു. പൈവളികെ: 2 പേർക്ക് വീട് നിർമ്മാണത്തിനും ഒരാൾക്ക് വിലാദക്കും സഹായം അനുവദിച്ചു. മഞ്ചേശ്വരം: 2 പേർക്ക് വിലാദ സഹായം. ചെർക്കള: 2 പേർക്ക് വിവാഹ ധനസഹായം. കാസർകോട്, കാഞ്ഞങ്ങാട്, വോർക്കാടി: ഈ റെയ്ഞ്ചുകളിൽ ഓരോരുത്തർക്ക് വീട് നിർമ്മാണത്തിന് സഹായം നൽകി. കുമ്പള, ദേലംപാടി: ഓരോരുത്തർക്ക് വീതം വിലാദ സഹായം. പെർമുദ: ഒരാൾക്ക് വിവാഹ ധനസഹായം. 

അധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന എസ് ജെ എം അർഹരായ മുഴുവൻ അപേക്ഷകരെയും പരിഗണിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻ്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സെക്രട്ടറി അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം, ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഇബ്റാഹിം സഖാഫി അർളടുക്ക, ഇൽയാസ് മൗലവി കൊറ്റുമ്പ, കരീം സഖാഫി കുണിയ, ഹനീഫ് സഅദി കാമിൽ സഖാഫി, ഇബ്റാഹിം സഅദി മുഗു, സിയാദ് സഅദി, അമാനി പൈവളിഗെ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0