ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ല; പരിപാടി സർക്കാർ ബഹിഷ്‌കരിച്ചേക്കും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ഇന്ന് കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്‌ണൻകുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണമുണ്ടെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എം പിമാരായ ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ, ഉമ തോമസ് എം എൽ എ തുടങ്ങിയവരെല്ലാം പരിപാടിയിലേക്ക് ക്ഷണമുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പങ്കെടുക്കുന്നുണ്ട്. ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൻ്റെ കാരണം അറിയില്ലെന്നും കേരളത്തെ അപമാനിക്കുന്ന നടപടിയാണിതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായി കാണേണ്ടതാണ് ദേശീയപാത ഉദ്ഘാടനം. ജനങ്ങൾ എല്ലാ മനസ്സിലാക്കും. ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ. ദേശീയപാത നിർമാണത്തിൽ എൽ ഡി എഫ് സർക്കാരിൻ്റെ ഇടപെടൽ എന്തെന്ന് പോസ്റ്റർ പതിഞ്ഞ പോലെ ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു. അതിനിടെ തലപ്പാടി-ചെങ്കള റീചിന്റെ സമാന്തര ഉദ്‌ഘാടനം നുള്ളിപ്പാടിയിൽ സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവഹിച്ചു. രാമനാട്ടുകരയിൽ മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ പ്രധിഷേധ ഭാഗമായി റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0