നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ഷാനവാസ് പാദുരിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

Mar 9, 2026 - 12:12
നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ഷാനവാസ് പാദുരിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ  ഇടതു മുന്നണി സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെആർ ജയാനന്ദനെ തീരുമാനിച്ചതിന് പിന്നാലെ മുൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുരിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി ഡിവൈഎഫ്ഐ കുമ്പള, ബായാർ വില്ലേജ് കമ്മിറ്റികൾ സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ഷാനവാസിനെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള മഞ്ചേശ്വരത്തെ യുവത്വത്തിന്റെ അതൃപ്‍തി പ്രകടമാക്കുന്നതാണ് ഈ കത്ത്. സാമുഹ്യ മാധ്യമങ്ങളിലും ഷാനവാസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം വ്യാപകമാണ്. എന്നാൽ സ്ഥാനാർത്ഥിയാക്കാത്ത തീരുമാനം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും മഞ്ചേശ്വരത്തെ യുവത്വം തന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിൽ സന്തോഷമുണ്ടെന്നും ഷാനവാസ് പാദൂർ പ്രതികരിച്ചു. സംസ്ഥാന തലത്തിൽ തന്നെ വാശിയേറിയ പോരാട്ടം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ എകെഎം അഷ്റഫ് 745 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ വർഷം മത്സരിച്ച കെ. സുരേന്ദ്രൻ തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാർത്ഥി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0