കൊച്ചിയിലെ ഇറാനിയൻ കപ്പലിന്റെ ദൃശ്യം പകർത്തിയ സംഭവത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: ഇറാനിയൻ കപ്പൽ ഐ ആർ എൽ എസ് ലാവൻ്റെ ദൃശ്യം പകർത്തിയതിനെ തുടർന്ന് റിപ്പബ്ലിക് ടിവിയിലെ രണ്ട് മാധ്യമ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു. പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകി. കൊച്ചി തുറമുഖത്തുള്ള കപ്പലിൻ്റെ ദൃശ്യം പകർത്തരുതെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ദൃശ്യം പകർത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഐ ആർ എൽ എസ് ലാവൻ വിശാഖ പട്ടണത്തിൽ സൈനിക അഭ്യാസത്തിനെത്തിയ ഇറാനിയൻ പടക്കപ്പലുകളിലൊന്നാണ്. മറ്റു രണ്ട് ഇറാൻ നാവിക കപ്പലുകളിലൊന്ന് അമേരിക്ക തകർത്തിരുന്നു. മറ്റൊന്ന് ശ്രീലങ്കൻ തുറമുഖത്താണുള്ളത്. ഇറാൻ സർക്കാരിൻ്റെ അഭ്യർത്ഥനയെ തുടർന്ന് കൊച്ചി തുറമുഖത്ത് അടുപ്പിച്ചിട്ടുള്ള ഐ ആർ എൽ എസ് ലാവൻ്റെ യന്ത്ര തകരാറുകൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലുണ്ടായിരുന്ന 89 ഇറാൻ സൈനികരെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0