സമസ്ത കേരള സുന്നി വിദ്യഭാസ ബോർഡ് പരീക്ഷ ഫലം; മൺട്ടമ അറഫ സുന്നി മദ്റസക്ക് നൂറ് ശതമാനം വിജയം
മൺട്ടമ: സമസ്ത കേരള സുന്നി വിദ്യഭാസ ബോർഡ് വാർഷിക പരീക്ഷയിൽ നൂറ് മേനി വിയവുമായി അറഫ സുന്നി മദ്റസ മൺട്ടമ. അഞ്ച്, ഏഴ്, പത്ത് ക്ലാസ് പൊതു പരീക്ഷകളിൽ ഉന്നത മാർക്കോടെ മുഴുവൻ കുട്ടികളും വിജയിച്ച് അഭിമാന നേട്ടം സ്വന്തമാക്കി. ഒന്നാം ക്ലാസ് മുതൽ നടന്ന വാർഷിക പരീക്ഷയിലും നൂറ് ശതമാനം വിജയം കൈവരിച്ചു. പൊതു പരീക്ഷയിൽ ഏഴാം തരത്തിൽ ഇസ്സ മറിയം ടോപ് സ്കോർ നേടി. ഖദീജത്ത് ഷഹാന, യൂനുസ് എ ഗ്രേയ്ഡും കരസ്ഥമാക്കി. പരീക്ഷ ഫലം ലോൺഞ്ചിങ് അബ്ബാസ് സഖാഫി മൻട്ടമ നിർവഹിച്ചു. മൊയ്‌തു ഹിമമി ചേരൂർ, കെ.എം കളത്തൂർ, സി.കെ അബൂബക്കർ ഹാജി, മുഹമ്മദ് ഹാജി, എ.എം അബ്ദുറഹ്മാൻ, ബി.എ അബ്ദുൽ ഖാദർ, എം.ടി അബ്ദുല്ല, സി.കെ അബ്ദുറഹ്മാൻ സംബന്ധിച്ചു.
What's Your Reaction?
Like
2
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
1