ബദിയടുക്ക പഞ്ചായത്ത് ബജറ്റ്: ടൗൺ ബസ്സ്റ്റാന്റ് കോംപ്ലക്സ് നിർമ്മാണത്തിന് 20 ലക്ഷം രൂപ നീക്കിവെച്ചു

Mar 6, 2026 - 15:18
ബദിയടുക്ക പഞ്ചായത്ത് ബജറ്റ്: ടൗൺ ബസ്സ്റ്റാന്റ് കോംപ്ലക്സ് നിർമ്മാണത്തിന് 20 ലക്ഷം രൂപ നീക്കിവെച്ചു

ബദിയടുക്ക: വികസിത ബദിയടുക്ക എന്ന ലക്ഷ്യവുമായി പഞ്ചായത്തിലെ 21 വാർഡുകളിലേയും വികസനം ലക്ഷ്യമാക്കി 50,10,46,648 രൂപ വരവും 43,15,17,198 ചിലവും 6,95,29,450 പ്രതീക്ഷിക്കുന്ന 2026 -27 സാമ്പത്തിക വർഷത്തെ ബദിയടുക്ക പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് കെ.എം. അശ്വിനി അവതരിപ്പിച്ചു. ബദിയടുക്കയിലെ ജനങ്ങളുടെ വർഷങ്ങളുടെ ആവശ്യം സാക്ഷാത്കരിക്കുന്നതിന് ബദിയടുക്ക ടൗണിൽ ആധുനിക സൗകര്യങ്ങളോട് കൂടി ബസ്റ്റാൻ്റ് കോംപ്ലക്സ് പണിയുന്നതിന് 20ലക്ഷം നീക്കിവെച്ചു. യുവാക്കളുടെ സ്വപ്നമായ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 20ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. കാർഷിക മേഖലക്ക് ഊന്നൽ നൽകി തെങ്ങ് കൃഷി പ്രോത്സഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 15ലക്ഷവും പഞ്ചായത്ത് പരിധിയിലെ പ്രധാന പുഴകൾക്ക് തടയണ നിർമ്മിക്കുന്നതിന് 37ലക്ഷവും പട്ടികജാതി പട്ടിക വർഗ മേഖലയുടെ വികസനത്തിനും യുവതികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വിദ്യാഗിരി, മാന്യ, ബീജന്തടുക്ക, സീതാംഗോളി, കടംബള, ബേള ഗവ. ആയുർവേദ
ആസ്‌പത്രിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളിൽ വനിത തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലക്കും തുക വകയിരുത്തിയിട്ടുണ്ട്. തെരുവ് പട്ടികളുടെ ശല്യം കുറക്കുന്നതിനായി വാർഡ് തലങ്ങളിൽ എ.ബി. സി ക്യാമ്പുകൾ നടപ്പിൽ വരുത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ഡി. അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഹമിദ് കെടഞ്ചി, അവിനാശ് റൈ, രജനി, ആസൂത്രണ സമിതി വൈസ് ചെയർമാൻ അൻവർ ഓസോൺ, പഞ്ചായത്ത് അംഗങ്ങളായ മാഹിൻ കേളോട്ട്, ശ്യാം പ്രസാദ് മാന്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നാരായണ നീർച്ചാൽ, അബ്ദുല്ല ചാൽക്കര, രഞ്ജിത്ത്, ഉദനേശ്വര സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0