അതീവ ജാഗ്രതയില്‍ രാജ്യം; പത്ത് വിമാനത്താവളങ്ങള്‍ അടച്ചു

May 7, 2025 - 13:54
അതീവ ജാഗ്രതയില്‍ രാജ്യം; പത്ത് വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂ ഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലും ശ്രീനഗറിലും കനത്തസുരക്ഷ. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ മിസൈലാക്രമണം. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന എന്ന പേരിട്ട ദൗത്യം ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള  എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0