കോഴിക്കോട്- വയനാട് തുരങ്കപാതയുടെ ആദ്യ സ്‌ഫോടന ഉദ്ഘാടനം നിര്‍വ്വഹിച്ചു 

Mar 6, 2026 - 13:53
Mar 6, 2026 - 13:55
കോഴിക്കോട്- വയനാട് തുരങ്കപാതയുടെ ആദ്യ സ്‌ഫോടന ഉദ്ഘാടനം നിര്‍വ്വഹിച്ചു 

കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല സ്വപ്‌നമായ കോഴിക്കോട്- വയനാട് തുരങ്കപാത പദ്ധതിക്ക് തുടക്കം കുറിച്ചു. വയനാടിനെയും കോഴിക്കോടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ പൊട്ടിക്കലിന്റെ ഭാഗമായുള്ള ആദ്യ സ്ഫോടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്, വയനാട് ജില്ലകൾ തമ്മിലുള്ള യാത്രാദൂരം ഗണ്യമായി കുറയും. 8.735 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് ഇവിടെ നിർമ്മിക്കുന്നത്. പദ്ധതി അതിവേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0