അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ ശ്രീധരന് നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

Mar 5, 2026 - 14:43
അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ ശ്രീധരന് നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്. 2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ കേരളത്തിലെ ഒരു പദ്ധതിയിലും സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0