കന്യപ്പാടി- മുണ്ട്യത്തടുക്ക റോഡ് വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
നീർച്ചാൽ: അപകടക്കുഴികൾ രൂപപ്പെട്ട് ഗതാഗതത്തിന് ഭീഷണി നേരിടുന്ന കന്യപ്പാടി -മുണ്ട്യത്തടുക്ക റോഡ് അറ്റകുറ്റ പ്രവർത്തനങ്ങൾ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് പുത്തിഗെ ഡിവിഷൻ അംഗം ജെ.എസ് സോമശേഖരയുടെ ഇടപെടലിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചത്. കന്യപ്പാടി മുതൽ മുണ്ട്യത്തടുക്ക വരെയുള്ള എട്ട് കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിൽ പല സ്ഥലങ്ങളിലും കോൺക്രീറ്റ് ചെയ്‌തിരുന്നുവെങ്കിലും സിമൻ്റ് പാളികൾ ഇളകി ഇരുമ്പ് കമ്പികൾ പുറമെ തള്ളി നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നത് തുടർ കഥയാണ്. കാലവർഷം ആരംഭിക്കുന്നതോടെ വഴിയിൽ വെള്ളം കെട്ടി വാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങളും പതിവാണ്. ബദിയടുക്ക, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൽ കാസർകോട് ഭാഗത്ത് നിന്ന് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലേക്കും അത് വഴി കർണ്ണാടക പുത്തൂരിലേക്കും സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിന്റെ ദുരാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മഴക്കാലത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0