പിതാവിന്റെ അമിത മദ്യപാനത്തിൽ മനോവിഷമം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിൽ
കാസർകോട്: പിതാവിൻ്റെ അമിത മദ്യപാനത്തിൽ മനോവിഷമത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പിതാവിൻ്റെ അമിത മദ്യപാനം കാരണം കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇത്തരത്തിലൊരു കടും കയ്യിലേക്ക് പെൺകുട്ടിയെ കൊണ്ടെത്തിച്ചത്. കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പെൺകുട്ടിയെ വിഷമത്തിലാക്കിയിരുന്നതായും ഇക്കാര്യം പല തവണ തുറന്നു പറഞ്ഞിട്ടും മദ്യപാന രീതിയിൽ മാറ്റം വരുത്താൻ പിതാവ് തയ്യാറായില്ലെന്നുമാണ് വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0