പൊതുപരീക്ഷ ഫലം; മർകസുൽ മൈമൻ മദ്റസ വിജയത്തിളക്കത്തിൽ

Mar 5, 2026 - 11:32
പൊതുപരീക്ഷ ഫലം; മർകസുൽ മൈമൻ മദ്റസ വിജയത്തിളക്കത്തിൽ

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽപുത്തൂർ കോട്ടക്കുന്നിലെ മർകസുൽ മൈമനിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുസ്സുന്നിയ്യ സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഈ വർഷവും ഉജ്ജ്വല വിജയം നേടി. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നൂറ് ശതമാനം വിജയം നേടിയത്.  ഒരു വിദ്യാർത്ഥിനി എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടി ശ്രദ്ധേയയായി. കൂടാതെ 8 വിദ്യാർത്ഥികൾ ടോപ്പർ മാർക്കും 14 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ക്ഷനും നേടി.

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ ഉസ്താദുമാരെയും മർകസുൽ മൈമൻ ഭാരവാഹികൾ അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് മർകസുൽ മൈമൻ നടത്തുന്ന സേവനം സമൂഹത്തിന് വലിയ പ്രചോദനമാണെന്നും അവർ അഭിപ്രായപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0