വിദ്യാർത്ഥികൾ പരീക്ഷ ചൂടിലേക്ക്; എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ നാളെ മുതൽ
കാസർകോട്: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ. സി, ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് നാളെ തുടക്കമാവും. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേരും ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലായി 633 പേരും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 386 പേരുമാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാംവർഷ ഹയർസെക്കണ്ടറിക്ക് 4,11,025 പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷക്ക് 4,52,437 പേരാണ് രജിസ്റ്റർ ചെയ്തത്. ഗൾഫിലെ ഏഴും ലക്ഷദ്വീപിലെ ഒമ്പതും മാഹിയിലെ രണ്ടും ഉൾപ്പെടെ 1,984 കേന്ദ്രങ്ങളിലാണ് ഹയർസെക്കണ്ടറി പരീക്ഷകൾ നടക്കുന്നത്. കാസർകോട് ജില്ലയിൽ 10,701 ആൺകുട്ടികളും 9,971 പെൺകുട്ടികളും അടക്കം മൊത്തത്തിൽ 20,672 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഹയർ സെക്കണ്ടറിയിൽ 38,027 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ജില്ലയിൽ 101 പരീക്ഷാ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി മൂല്യ നിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിനും ഹയർസെക്കണ്ടറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ ആറിനും ആരംഭിക്കും. എസ്.എ സ്.എൽ.സി ഫലപഖ്യാപനം മെയ് മൂന്നാംവാരവും ഹയർ സെക്കണ്ടറി ഫലപഖ്യാപനം മെയ് 22നും നടത്താൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0