വൻ ലഹരി വേട്ട; മംഗൽപ്പാടിയിൽ എംഡിഎംഎയും ലക്ഷം രൂപയുമായി രണ്ടു പേർ അറസ്റ്റിൽ
മഞ്ചേശ്വരം: മംഗൽപാടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തിയ 38.23ഗ്രാം എംഡിഎംഎയും 1,62,500 രൂപയുമായി രണ്ടു പേർ അറസ്റ്റിലായി. കുബണൂർ, പച്ചമ്പള, സഫനഗറിലെ ഇബ്രാഹിം സുഹൈൽ(23), ബന്തിയോട്, അടുക്ക, കുലക്ക് റോഡിലെ മുഹമ്മദ് അനസുദ്ദീൻ (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം എസ്ഐ സംഘവും ചേർന്ന് പിടികൂടിയത്. കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി 12.30 മണിയോടെ മംഗൽപാടി താലൂക്ക് ആശുപത്രിക്കു സമീപത്തെ സർവ്വീസ് റോഡിൽ വച്ചാണ് മയക്കുമരുന്ന് സംഘം പിടിയിലായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0