യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം; ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി കേരള മുസ്ലിം ജമാഅത്ത് ഇഫ്താര്‍

Mar 2, 2026 - 12:01
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം; ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി കേരള മുസ്ലിം ജമാഅത്ത് ഇഫ്താര്‍

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫതാര്‍ സംഗമം പശ്ചിമേഷ്യയിലെ യുദ്ധ സഹാചര്യത്തില്‍ ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥന വേദിയായി മാറി. ഇറാനില്‍ അമേരിക്കയും സഖ്യ കക്ഷികളും ഏകപക്ഷീയമായി നടത്തുന്ന കടന്നു കയറ്റം ഗള്‍ഫ് രാജ്യങ്ങളെയാകെ ബാധിക്കുന്ന യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്നതില്‍ ആശങ്കകള്‍ പങ്കു വെച്ച സംഗമം യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യ രാഷ്ട്ര സഭ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരെ നേരിട്ടു ബാധിക്കുന്ന യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് ഇന്ത്യ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇഫ്താര്‍ സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ലോകത്ത് എന്ത് സംഭവിച്ചാലും ആദ്യം ബാധികുന്നത് മുസ്ലിംകളെയാണെന്നും ലോക മുസ്ലിംകള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, അര്‍ഷാദ്  വൊര്‍ക്കാടി, അഡ്വ. ബിഎം ജമാല്‍, നാസര്‍ മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സയ്യിദ് അലവി തങ്ങള്‍, വിസി അബ്ദുല്ല സഅദി, എംപി മുഹമ്മദ് ഹാജി മണ്ണംകുഴി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, സിപി അബ്ദുല്ല ഹാജി ചെരുമ്പ, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവരും സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി സ്വാഗതവും എസ് വൈ എസ് ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി ആവളം നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0