ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കൽ വിശ്വാസിയുടെ ബാധ്യത: പള്ളങ്കോട് അബ്ദുൽ ഖാദർ മദനി

Mar 2, 2026 - 11:54
ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കൽ വിശ്വാസിയുടെ ബാധ്യത: പള്ളങ്കോട് അബ്ദുൽ ഖാദർ മദനി

മൊഗ്രാൽപുത്തൂർ: ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്നതും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും സമൂഹത്തിന്റെ വലിയൊരു ബാധ്യതയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പ്രസ്താവിച്ചു. എസ്.വൈ.എസ് കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സംഗമവും റമളാൻ കിറ്റ് വിതരണവും ഡി.പി വില്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ച പരിമിതർ, ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സംഗമത്തിൽ പങ്കെടുത്തു.

വിശിഷ്ട അതിഥികളായി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ, അർഷാദ് വോർക്കാടി, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഹനീഫ് കടപ്പുറം എന്നിവർ സംബന്ധിച്ചു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. സംഗമത്തിനെത്തിയ ശ്രവണ പരിമിതർക്കായി എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഹമ്മദ് ഷെറിൻ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തിയത് പരിപാടിയിൽ ശ്രദ്ധേയമായി. എസ്.വൈ.എസ് ജില്ലാ നേതാക്കളായ താജുദ്ദീൻ മാസ്റ്റർ സുബൈകട്ട, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, ഹാരിസ് ഇമമി പരപ്പ, സിദ്ദീഖ് ഹനീഫി, മുനീർ ഏർമാളം, ഷക്കീർ പെട്ടിക്കുണ്ട്, ഫാറൂഖ് കുബണൂർ, യൂസഫ് സഖാഫി കനിയാല, സിദ്ദീഖ് കോളിയൂർ, തുടങ്ങിയവർ സംബന്ധിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി എസ് വൈ എസ് സംഘടിപ്പിച്ചു വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ഭിന്നശേഷി സംഗമം സംഘടിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0