കാത്തിരിപ്പിന് വിരാമം; കുമ്പള പോസ്റ്റ് ഓഫീസിന് വിശാലമായ കെട്ടിടം ഒരുങ്ങുന്നു

Feb 27, 2026 - 17:28
കാത്തിരിപ്പിന് വിരാമം; കുമ്പള പോസ്റ്റ് ഓഫീസിന് വിശാലമായ കെട്ടിടം ഒരുങ്ങുന്നു

കുമ്പള: കുമ്പള പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടമെന്ന വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. കുമ്പള ടൗണിനോട് ചേർന്ന് മത്സ്യമാർഗറ്റ്-സ്‌കൂൾ റോഡിന് സമീപത്തായാണ് മുപ്പതോളം സെൻ്റ് സ്ഥലത്ത് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. ഈ വർഷം തുടക്കത്തിൽ ആരംഭിച്ച കെട്ടിട നിർമ്മാണ ജോലികൾ ഏകദേശം 50% പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം പകുതിയാകുമ്പോഴേക്കും കെട്ടിട നിർമ്മാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി കുമ്പളയിലെ പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ മാസംതോറും തപാൽ വകുപ്പിന് ലക്ഷങ്ങളാണ് വാടകയിനത്തിൽ നൽകേണ്ടി വരുന്നത്. കുമ്പളയിൽ തപാൽ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടായിട്ടുപോലും അത്  ഉപയോഗപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0