ഇന്ത്യ-ഇസ്‌റാഈല്‍ സ്വതന്ത്ര വ്യാപാര കരാര്‍; ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
ന്യൂഡൽഹി: ഇസ്റാഈൽ സന്ദർശനത്തിനിടെ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർണായകമായ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിരോധം, നിർമിത ബുദ്ധി (എ ഐ), സൈബർ സുരക്ഷ, കൃഷി, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ മോദി അറിയിച്ചു. ഇരുവിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ അന്തിമഘട്ടത്തിലെത്തിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യു പി ഐ ഇസ്റാഈലിലും ലഭ്യമാക്കുക, ബഹിരാകാശം, സിവിലിയന്‍ ആണവോര്‍ജം എന്നീ മേഖലകളിലുള്ള സഹകരണം, ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വില്ലേജസ് ഓഫ് എക്സലന്‍സ്’ പദ്ധതി, ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ പങ്കെടുക്കുന്ന ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് മീറ്റിംഗ് ഇന്ത്യയില്‍ നടത്തുക തുടങ്ങിയ കാര്യങ്ങൾ ധാരണയായി. ഇന്ത്യ എപ്പോഴും യുദ്ധത്തേക്കാൾ സമാധാനത്തിന് മുൻഗണന നൽകുന്നുവെന്നും ഗസ്സാ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണക്കുന്നുവെന്നും മാനവരാശി സംഘർഷങ്ങളുടെ ഇരയാകരുതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0