കാസർകോട് -മുണ്ട്യത്തടുക്ക റൂട്ടിൽ രാത്രി ബസ്സോട്ടം നിർത്തിയതിന് പിന്നാലെ യാത്രക്കാർ ദുരിതത്തിൽ
നീർച്ചാൽ: കാസർകോട് -മുണ്ട്യത്തടുക്ക റൂട്ടിൽ രാത്രി ബസ്സോട്ടം നിർത്തിയതിന് പിന്നാലെ ദുരിതത്തിലായി യാത്രക്കാർ. കാസർകോട് - മുണ്ട്യത്തടുക്ക റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് രാത്രി 7.35ന് കാസർകോട് നിന്നും മുണ്ട്യത്തടുക്കയിലേക്കുള്ള സർവീസ് നിർത്തിവെച്ചത്. കാസർകോട് നിന്ന് മാന്യ-നീർച്ചാൽ വഴി മുണ്ട്യത്തടുക്കയിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വലിയ ആശ്രയമായിരുന്നു ഈ സർവീസ്. ബസ്സിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ അഹമ്മദ് മാന്യ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പരാതി നൽകി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഓട്ടം നിർത്തിയതിന് പിന്നാലെ യാത്രക്കാർക്ക് ഓട്ടോയും മറ്റും ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൃത്യമായി സർവീസ് നടത്തിയിരുന്ന ബസ് ആഴ്ചകൾക്ക് മുമ്പ് മറ്റൊരു വ്യക്തി വാങ്ങിയതിന് ശേഷമാണ് ഈ പ്രയാസം അനുഭവപ്പെട്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0