മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം 'ഇരുവര' നാളെ എത്താനിരിക്കെ സൈബറിടത്തിൽ രാഷ്ട്രീയ പോര് കനക്കുന്നു

Feb 25, 2026 - 14:09
മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം 'ഇരുവര' നാളെ എത്താനിരിക്കെ സൈബറിടത്തിൽ രാഷ്ട്രീയ പോര് കനക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള അഭിമുഖം 'ഇരുവർ' നാളെ ചാനലുകളിൽ എത്താനിരിക്കെ കോൺഗ്രസ്-സി. പി.എം സൈബർ പോര് കനക്കുന്നു. പി.ആർ അഭിമുഖമെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ ആരോപണം ഉന്നയിക്കുമ്പോൾ ഇരുവരും സുഹൃത്തുക്കളാണെന്നും പ്രചാരണമല്ല ലക്ഷ്യമെല്ലെന്നുമാണ് സി.പി.എം ഗ്രൂപ്പുകളുടെ വാദം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ നേത്യത്വത്തിലാണ് അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിന്റെ ടീസർ ഒരു സിനിമാ റിലീസ് വിധത്തിലാണ് ഇന്നലെ പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് അഭിമുഖമെന്നാണ് ടീസറിൽ നിന്നുള്ള സൂചന. 2011ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻചാണ്ടിയുമായി 'ഇരുവർ' എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബോളിവുഡ് താരം അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ അദ്ദേഹവുമായി അഭിമുഖം നടത്തിയതും വൈറലായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0