തർക്കത്തിനിടെ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമിച്ച പത്താം ക്ലാസ്സുകാരൻ മർദനമേറ്റ് മരിച്ചു
ബെംഗളുരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തെ ചൊല്ലിയുള്ള തർക്കം സഹപാഠിയുടെ മരണത്തിൽ കലാശിച്ചു. സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമിച്ച പത്താം ക്ലാസ്സുകാരനാണ് മർദനമേറ്റ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം ശിവമോഗ നഗരത്തിലെ സുലേബൈലുവിലാണ് സംഭവം. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു മരിച്ചത്. സംഭവത്തിൽ സഹപാഠികളായ ഏഴു വിദ്യാർത്ഥികളെ തുംഗ നഗർ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവരെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുലേബൈലുവിലെ ഗവൺമെൻ്റ് ഹൈസ്‌കുളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ സങ്കേത് തിങ്കളാഴ്‌ച വൈകിട്ട് സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് പ്രാദേശിക ക്രിക്കറ്റ് മത്സരത്തെ ചൊല്ലി സഹപാഠികൾക്കിടയിൽ തർക്കം നടന്നത്. ഇത് പരിഹരിക്കാൻ ചെന്ന സങ്കേതിനെ സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾ മർദിക്കുകയും കുഴഞ്ഞുവീണ സങ്കേത് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



