ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്; ബോധവത്കരണ പരിപാടി ശ്രദ്ധേയമായി
അംഗഡിമുഗർ: ആർട്ടിഫിഷൽ ഇന്റലിജൻസ് നമ്മുടെ നിത്യ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നതിനെ കുറിച്ച് അംഗഡിമുഗർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിൽ കുട്ടികൾ തന്നെ ക്ലാസ്സെടുത്തത് വേറിട്ട അനുഭവമായി. സ്‌കൂൾ യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഷഹറസാദ്, യശ്വിത, പ്രതിജ്ഞ, യഷ് വി സതീഷ് റായ് ക്ലാസ്സിനു നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ബി എം സയീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ പി മാധവൻ, കൈറ്റ് മാസ്റ്റർ പി സന്ധ്യ, ആമിന കോഴിക്കോടൻ, എൻ സലാഹുദീൻ സംബന്ധിച്ചു.
What's Your Reaction?
Like
2
Dislike
1
Love
1
Funny
0
Angry
0
Sad
0
Wow
0



