സ്വര്‍ണവില കുതിച്ചുകയറ്റത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Feb 24, 2026 - 12:57
സ്വര്‍ണവില കുതിച്ചുകയറ്റത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രാജ്യത്ത് സ്വർണവിലയിലുണ്ടാവുന്ന കുതിച്ചുകയറത്തിൽ ആശങ്ക വേണ്ടെന്നും വിപണിയിലെ സ്വർണത്തിൻ്റെയും വെള്ളിയുടെയും വില നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 'സീസൺ' ആയതിനാലാണ് വിലക്കയറ്റമെന്നും റിസർവ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഡയറക്‌ടർമാരുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിർമല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ മിക്ക രാജ്യങ്ങളും അവയുടെ സെൻട്രൽ ബേങ്കുകളും സ്വർണവും വെള്ളിയും വാങ്ങി സൂക്ഷിക്കുന്നതാണ് നിലവിലെ വില വർധനക്കുള്ള കാരണം. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമാണെന്നതും സീസൺ ആരംഭിച്ചതിനാലും സ്വർണത്തിൻ്റെ ആവശ്യകതയിൽ വർധനയുണ്ടായിട്ടുണ്ട്. ഇന്ത്യ-യുഎസ് കരാറിൽ വാണിജ്യ മന്ത്രാലയം കാര്യങ്ങൾ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നിലവിൽ 22 കാരറ്റ് സ്വർണം ഒരു പവന് 1, 18,440 രൂപയാണ് വില.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0