വീട്ടുപ്പറമ്പിലെ കിണറ്റിൽ പുലിയുടെ ജഡം; ഭീതിയിലായി നാട്ടുകാർ 

Feb 23, 2026 - 17:39
Feb 23, 2026 - 17:41
വീട്ടുപ്പറമ്പിലെ കിണറ്റിൽ പുലിയുടെ ജഡം; ഭീതിയിലായി നാട്ടുകാർ 

മുള്ളേരിയ: കഴിഞ്ഞ ദിവസം മുള്ളേരിയ പെരിയടുക്കയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുപ്പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തിയതിനെ തുടർന്ന് ഭീതിയിലായി നാട്ടുകാർ. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ഒരു വയസ് പ്രായമുള്ള പെൺപുലിയുടെ സംസ്‌കാര നടപടികൾ ഇന്ന് രാവിലെ നടന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് പെരിയടുക്കയിലെ എം. ശിവയുടെ വീട്ടുപറമ്പിലാണ് കുടിക്കാൻ ഉപയോഗിക്കുന്ന കിണറ്റിൽ നിന്ന് വീട്ടുകാർ വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് പുലിയുടെ ജഡം കണ്ടത്. ഒരു ദിവസം മുമ്പ് വെള്ളത്തിന് കലക്കം അനുഭവപ്പെട്ടിരുന്നെങ്കിലും കിണർ ശ്രദ്ധിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു. ഇരയെ തേടിയുള്ള ഓട്ടത്തിനിടെ കിണറ്റിൽ വീണതാകാം എന്നാണ് നിഗമനം. ആൾമറയുള്ള കിണറിൽ വൻതോതിൽ വെള്ളമുണ്ടായിരുന്നു. കിണറ്റിൽ വീണ പുലിക്ക് പിടിച്ച് നിൽക്കാൻ സ്ഥലമില്ലാത്തതിനാൽ അമിതമായി വെള്ളം കുടിച്ചതാകും മരണകാരണമെന്നാണ് സംശയം. പുലിയുടെ ജഡം കണ്ടത്തിയതിനെ തുടർന്ന് പ്രദേശത്ത് പുലി സാന്നിധ്യമുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0