മുള്ളേരിയ കോട്ടൂർ കയർ ഫാക്ടറിയിലെ തീപിടിത്തം; നഷ്ടം ലക്ഷങ്ങൾ

Feb 23, 2026 - 15:17
മുള്ളേരിയ കോട്ടൂർ കയർ ഫാക്ടറിയിലെ തീപിടിത്തം; നഷ്ടം ലക്ഷങ്ങൾ

മുള്ളേരിയ: കഴിഞ്ഞ ദിവസം രാത്രി മുള്ളേരിയ കോട്ടൂരിലെ കയർ ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഹരിക്യഷ്‌ണന്റെ ഉടമസ്ഥതയിൽ കോട്ടൂരിൽ പ്രവർത്തിക്കുന്ന സ്‌കന്ത കോയർ പ്രോഡക്ട് എന്ന കയർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിക്കോലിൽ നിന്നും കാസർകോട്ട് നിന്നുമെത്തിയ മൂന്ന് എഞ്ചിനുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ മണിക്കൂറുകളുടെ ശ്രമഫലമായി മൂന്ന് മണിയോടെയാണ് തീ പൂർണ്ണമായും അണച്ചത്. ചകിരി സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നാണ് തീ പടർന്നത്. ഇന്നലെ അവധി ദിവസമായതിനാൽ സ്ഥാപനത്തിൽ വെൽഡിംഗ് ജോലി നടന്നിരുന്നതായും അതിൽ നിന്നും തീപൊരി ചകിരിയിലേക്ക് തെറിച്ച് വീണതാവാം തീ പിടിത്തത്തിന് കാരണമായതെന്നും സംശയിക്കുന്നു. ചകിരിയും കയർ ഉൽപ്പന്നങ്ങളും പൂർണ്ണമായും കത്തി നശിച്ചു. യന്ത്ര ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0