മൊഗ്രാൽ അറബി ഹാജി തങ്ങൾ മഖാം ഉറൂസ് ഏപ്രിൽ 1 മുതൽ 6 വരെ
കുമ്പള: മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്‌ജിദ് വലിയുള്ളാഹി അറബി ഹാജി തങ്ങൾ മഖാം ഉറുസ് ഏപ്രിൽ 1 മുതൽ 6 വരെ നടക്കും. ജമാഅത്ത് കമ്മിറ്റിയുടെയും മഹല്ല് നിവാസികളുടെയും യോഗത്തിലാണ് തീരുമാനം.
ഉറൂസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചദിന മതപ്രഭാഷണ പരിപാടിയിൽ പ്രഗൽഭ പ്രഭാഷകർ സംബന്ധിക്കും. സാംസ്‌കാരിക സദസ്സ്, മതസൗഹാർദ്ദ സമ്മേളനം, ദഫ് മുട്ട്, കോൽക്കളി, പ്രാർത്ഥനാ സദസ്സ് എന്നിവ ഉറൂസ് ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



