ലുഡോ കളിക്കിടെ പ്ലാസ്റ്റിക് നാണയം വിഴുങ്ങിയ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
വിദ്യാനഗർ: ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം വിഴുങ്ങി എട്ടുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ഉളിയത്തടുക്കയിലെ രാജേഷ് ഗാട്ടിയുടെ മകളും തൊക്കോട്ട് സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്‌കുളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തനുഷ്‌കയാണ് മരിച്ചത്. സ്കൂൾ അവധിയായതിനാൽ കഴിഞ്ഞ ദിവസം ഉച്ചക്ക് സഹോദരങ്ങൾക്കൊപ്പം വീട്ടിൽ ലുഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് നാണയം അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട തനുഷ്‌കയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്‌ധ പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ നിന്ന് കോൺ ആകൃതിയിലുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം കണ്ടെത്തുകയായിരുന്നു. തനുഷ്‌കയുടെ അപ്രതീക്ഷിത മരണം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
3
Wow
0



