അഭിമാനം വാനോളം; ഇ അബ്ദുള്ള കുഞ്ഞിക്ക് ആദരമായി ഡോക്ടറേറ്റ്
കാസർകോട്: വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സേവന പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തുന്ന ഇ. അബ്ദുള്ളക്കുഞ്ഞി ഹോണററി ഡോക്ടറേറ്റിന് അർഹനായി. ഡൽഹി ആസ്ഥാനമായുള്ള വേൾഡ് കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ ഓർഗനൈസേഷനാണ് അബ്ദുള്ളക്കുഞ്ഞിയെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം ഗുൽഷൻ ഗ്രോവർ ഹോണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
ആരോഗ്യ വകുപ്പിലെ ഗ്രേഡ് 2 ജീവനക്കാരനായിരുന്ന അബ്ദുള്ള കുഞ്ഞി 12 വർഷം മുമ്പ് ജോലി രാജിവച്ച് മുഴുവൻ സമയം വ്യവസായ, വിദ്യാഭ്യാസ, സാമുഹിക മേഖലകളിൽ സജീവമായി. കാൽ നൂറ്റാണ്ടായി സാമുഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം കാസർകോട് ഫാമിലി വെൽഫെയർ സൊസൈറ്റി ചെയർമാനാണ്. സാമൂഹിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം റോഡപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 2013 ൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് സുരക്ഷാ സന്ദേശ യാത്ര നടത്തിയിരുന്നു. അഞ്ഞുറോളം റോഡപകട ദൃശ്യങ്ങളുമായി എല്ലാ ജില്ലകളിലും ചിത്ര പ്രദർശനവും യാത്രയുടെ ഭാഗമായി ഒരുക്കിയിരുന്നു.
സ്വകാര്യ ബസുകൾക്കെതിരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാൻ അബ്ദുള്ള ക്കുഞ്ഞിയുടെ ഇടപെടലാണ് ആദ്യം ജില്ലയിലും പിന്നീട് സംസ്ഥാനത്താകെയും സ്വകാര്യ ബസുകൾക്ക് നീല നിറം നൽകണമെന്ന ഗതാഗത കമ്മിഷണറുടെ ഉത്തരവിലേക്ക് എത്തിച്ചത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രീ സ്കൂളുകളും അബ്ദുള്ള കുഞ്ഞിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഷിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ അദ്ദേഹം കർഷകശ്രീ മിൽക്ക് ഡയറക്ടർ കുടിയാണ്. കേരള സർക്കാരിന്റെ ഏറ്റവും വലിയ കാർഷിക പുരസ്കാരമായ 'കർഷകശ്രീ' ഉൾപ്പെടെ നിരവധി അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 'കോട്ടകളുടെ നാട്' എന്ന പുസ്‌തകവും ലഹരിക്കെതിരെ 'ആരക്' എന്ന ഹ്രസ്വ ചിത്രവും അബ്ദുള്ള കുഞ്ഞിയുടെ സംഭാവനയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



