കേരളത്തിലെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും; സംസ്ഥാനത്ത് 2.69 കോടി വോട്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക നാളെ ശനി പ്രസിദ്ധീകരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ SIR നടപടികൾക്ക് ശേഷമുള്ള പട്ടികയാണിത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചതനുസരിച്ച് പുതിയ പട്ടികയിൽ കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് ഭൂരിപക്ഷം. ആകെ 2,69,53,644 വോട്ടർമാരിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡരുമാണുള്ളത്. പുതുതായി ചേർത്തവർ 4,24,518 പേരാണ്. 2,23,558 പേരാണ് പ്രവാസി വോട്ടർമാർ.
തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ മരിച്ചവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിങ്ങനെ ഏകദേശം 40,000-ത്തോളം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2025 ഡിസംബറിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടികയേക്കാൾ ഏകദേശം 16.54 ലക്ഷം വോട്ടർമാർ ഇത്തവണ കുറവാണ്. നാളെ പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ ceo.kerala.gov.in എന്ന സൈറ്റിലോ 'Voter Helpline' ആപ്പ് വഴിയോ പരിശോധിക്കാവുന്നതാണ്. കൂടാതെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബി.എൽ.ഒമാരുടെ പക്കലും പട്ടിക ലഭ്യമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



