ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം; ശസ്ത്രക്രിയ മുടങ്ങിയതിന് പിന്നാലെ രണ്ടു ഡോക്ടര്‍മാർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ഡോക്‌ടർമാരുടെ തർക്കത്തെ തുടർന്ന് പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയക്ക് മുടക്കം. കഴിഞ്ഞ ദിവസം ഡോക്‌ടർമാരുടെ തർക്കത്തെ തുടർന്ന് മുടങ്ങിയ അഞ്ചു ശസ്ത്രക്രിയകൾ ഇന്ന് നടത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇത് മറികടന്ന് രോഗിയെ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കിടത്തി അനസ്തേഷ്യ ഡോക്‌ടർമാർ ഇറങ്ങിപ്പോയി. എല്ലാ തയ്യാറെടുപ്പുകളും നടത്തി രോഗിയെ തിയേറ്ററിനുള്ളിൽ കയറ്റിയതിനുശേഷം ഡോക്‌ടർമാർ അച്ചടക്ക ലംഘനം ആവർത്തിച്ച സംഭവത്തിൽ ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്ടറെയും എസ് ഐ ഡയറക്ടർ സ്ഥലം മാറ്റി.
കഴിഞ്ഞദിവസമാണ് ഇ എസ് ഐ ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വച്ച് അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായത്. സർജറിക്കായി തീയറ്ററിൽ എത്തിച്ച രോഗിയടക്കം അഞ്ചു സർജറികളാണ് മുടങ്ങിയത്. അനസ്തേഷ്യ വിഭാഗം ഡോക്‌ടർമാരായ ബിനിൽ, പ്രിയ സർജറി ഡോക്‌ടർ ഗണേഷ് എന്നിവർ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഡോക്‌ടർമാരുടെ തമ്മിൽതല്ല് കാരണം സർജറി മുടങ്ങിയതിനെ തുടർന്ന് തിയറ്ററിലേക്ക് കയറ്റി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടിവന്നിരുന്നു. സംഭവത്തിൽ ഡോക്‌ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഇ എസ് ഐ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രി ശിവൻകുട്ടി ഇടപെട്ടിട്ടും അച്ചടക്കം പാലിക്കാൻ തയ്യാറാവാത്ത ഡോക്‌ടർമാർക്കെതിരെ പരാതി ശക്തമായി. തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബിനിൽ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റികൊണ്ടാണ് ഇ എസ് ഐ ഡയറക്‌ടർ ഉത്തരവ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



