ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

Feb 19, 2026 - 10:49
Feb 19, 2026 - 10:52
ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

അംഗഡിമുഗർ: 'വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ' എന്ന സന്ദേശവുമായി ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറി സംഘടിപ്പിച്ച വിജ്ഞാന സദസ്സ് ശ്രദ്ധേയമായി. താലൂക് ലൈബ്രറി കൗൺസിൽ അംഗം പ്രേമ എസ് റായി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബഷീർ കൊട്ടുടൽ വിഷയാവതരണം നടത്തി. ഹമീദ് ബാഡൂർ, മഹമൂദ് മിലിറ്ററി, ശിവപ്പ റായ്, പ്രഭാകര, സാജിദ എച്ച് എ സംബന്ധിച്ചു. ഇന്ത്യൻ റിപ്പബ്ലിക് എഴുപത്തിയഞ്ച് എന്ന പ്രമേയത്തിൽ അക്ഷര കരോൾ, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0