കോടികളുടെ നഷ്‌ടം; ജയലക്ഷ്മി സില്‍ക്‌സിൽ കത്തി നശിച്ചത് റംസാൻ-വിഷു വിപണി ഉൾപ്പെടെയുള്ള സ്റ്റോക്കുകൾ
കോഴിക്കോട്: കഴിഞ്ഞ ദിവസം പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിൽ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ നഷ്‌ടമായത് കോടികൾ. റംസാൻ-വിഷു വിപണി ലക്ഷ്യമിട്ടുള്ള സ്റ്റോക്ക് ഉൾപ്പെടെ കത്തിനശിച്ചതായാണ് വിവരം. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. ഇന്നലെ വൈകിട്ട് ആറ് മണിയോടടുത്താണ് ജയലക്ഷ്‌മി സിൽക്‌സിൽ തീ പടർന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പൊള്ളലേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം തീവ്രപ്രയത്നത്തിലൂടെ അഗ്നിശമന സേന തീയണക്കുകയായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



