പോത്തുകളെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അക്രമണം നടത്തിയ സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിൽ

Feb 16, 2026 - 17:33
പോത്തുകളെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അക്രമണം നടത്തിയ സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിൽ

മഞ്ചേശ്വരം: അറവ് ശാലയിലേക്ക് പോത്തുകളെ ലോറിയിൽ നിന്നിറക്കുന്നതിനിടെ യു.പി സ്വദേശികളെ അക്രമിച്ച കേസിൽ മണിക്കൂറിനകം പ്രതികളെ വലയിലാക്കി മഞ്ചേശ്വരം പൊലീസ്. ശനിയാഴ്ച്‌ച പുലർച്ചെ രണ്ട് മണിയോടെ പാലക്കാട് നിന്നും ലോറിയിൽ കൊണ്ടു വന്ന പോത്തുകളെ മഞ്ചേശ്വരം കറോഡ അടിപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന അറവ് ശാലക്ക് മുന്നിൽ ഇറക്കുന്നതിനിടെയാണ് ഓട്ടോയിലും ബൈക്കിലുമായി എത്തിയ ആറംഗ സംഘം അക്രമം നടത്തിയത്. ലോറിയിലുണ്ടായിരുന്ന ഉത്തർ
പ്രദേശ് സ്വദേശികളായ ദാവൂദ് (36), ഫുർഖാൻ(55) എന്നിവരാണ് ഉത്തരേന്ത്യൻ മോഡലിൽ അക്രമത്തിനിരയായത്. ഇവിടെ കന്നുകാലികളെ ഇറക്കാനും ഇറച്ചി വിൽക്കാനും പറ്റില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ മഞ്ചേശ്വരം പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ കണ്ടെടുക്കു കയും ചെയ്‌തിരുന്നു. പൊലീസ് സംഭവം ഗൗരവത്തോടെ കാണുകയും പ്രതികളെ തിരിച്ചറിഞ്ഞതോടെ അക്രമി സംഘങ്ങൾക്കായി വ്യാപകമായ അമ്പേഷണം നടത്തി വരികയുമായിരുന്നു. കുഞ്ചത്തൂരിലെ അനിൽ കുമാർ( 23), പെർമുദയിലെ ഭരത് രാജ്(19), ഇച്ചിലങ്കോടിലെ ഭരത (21), രക്ഷിത് (21) എന്നിവരാണ് അറസ്റ്റിലായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0