ശോഭിക വെഡിങ് മാളിലെ തീപിടുത്തം; തുണയായത് ഫയർ ഫോഴ്സിന്റെ സമയോചിത ഇടപെടൽ
കാസർകോട്: ദിവസങ്ങൾക്ക് മുമ്പ് നഗര മധ്യത്തിൽ പ്രവർത്തനമാരംഭിച്ച കാസർകോട് ശോഭിക വെസ്സിംഗ് സെൻ്ററിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടുത്തത്തിൽ നിന്നും വൻ ദുരന്തം ഒഴിവായത് ഫയർ ഫോഴ്സിന്റെ സമയോചിത ഇടപെടൽ. ഫയർ ഫോഴ്‌സിന്റെ മൂന്നു യുണിറ്റികൾ തീ കെടുത്തുന്നതിനു രംഗത്തുണ്ടായിരുന്നു. തീപിടിത്തമുണ്ടായ ഉടനെ ഇടപാടുകാരും ജീവനക്കാരും പുറത്തിറങ്ങിയതും വസ്ത്രവ്യാപാര കേന്ദ്രത്തിലെ അഗ്നി ശമന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയതും തീ ആളിപ്പടരുന്നത് തടയാൻ സഹായകരമായി. പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കും തീപിടിത്തത്തിനു കാരണമെന്നാണ് കരുതുന്നത്. തീ പിടിത്തത്തെത്തുടർന്ന് എം.ജി റോഡിൽ വൻ ഗതാഗത കുരുക്കാണുണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



