ബിസിനസുകാരൻ്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കൊള്ളയടിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Feb 16, 2026 - 11:04
ബിസിനസുകാരൻ്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കൊള്ളയടിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

കുമ്പള: കുമ്പള കളത്തൂർ പഞ്ചിക്കല്ലിലെ ബിസിനസുകാരൻ്റെ വീട്ടിൽ നിന്നു ഒൻപതു പവൻ സ്വർണ്ണവും ലക്ഷം രൂപയും കൊള്ളയടിച്ചു. ബംഗ്ളൂരുവിൽ ബിസിനസ് നടത്തുന്ന വ്യവസായിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം യൂസഫിൻ്റെ ഭാര്യയും മക്കളും വീടു പുട്ടി ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ നിന്നും ലഭിച്ച അടയാളങ്ങൾ പരിശോധിച്ചു വരികയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഡോഗും സ്ഥലത്തെത്തിയിരുന്നു. വിവിധ സ്ഥലങ്ങളിലുള്ള സി സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0