''കുഞ്ഞു ബാല്യങ്ങള്‍ നാളെയുടെ താരങ്ങള്‍; ലഹരി വിരുദ്ധ ക്യാമ്പ് നാളെ അല്‍ നൂര്‍ ക്യാമ്പസില്‍''

ഉളിയത്തടുക്ക: ഉളിയത്തടുക്ക നാഷണല്‍ നഗര്‍ അല്‍ നൂര്‍ എജ്യുക്കേഷണല്‍ ഗ്രൂപ്പ് 'കുഞ്ഞു ബാല്യങ്ങള്‍ നാളെയുടെ താരങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പ് നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് അല്‍ നൂര്‍ പ്രീ സ്‌കൂള്‍ ക്യാമ്പസില്‍ നടക്കും. മൊബൈലിന് അഡിക്ടുകളായി ലഹരിയുടെ പിടിയിലമര്‍ന്ന് വഴി തെറ്റി പോകുന്ന കുഞ്ഞു ബാല്യങ്ങളെ അറിവിന്റെയും അനുഭൂതിയുടെയും തീരത്തേക്ക് വഴി നടത്തുക എന്ന ലഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സി.എം മടവൂര്‍ ഓര്‍ഗനൈസര്‍ മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സിഇഒ മന്‍സൂര്‍ അഹ്‌മദ് മൗലവി നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. എസ് കെ എസ് ബി വി ഉളിയത്തടുക്ക റൈഞ്ച് സെക്രട്ടറി മുഹമ്മദ് ഹനീഫ് അസ്‌നവി ഉദ്ഘാടനം ചെയ്യും പ്രമുഖ മനശാസ്ത്ര വിദഗ്ധന്‍ ശഹീര്‍ അഹ്‌മദ് അല്‍ ഫാളിലി ക്ലാസിന് നേതൃത്വം നല്‍കും. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറഗോഡ് റൈഞ്ച് ഫിനാന്‍സ് സെക്രട്ടറി അഹ്‌മദ് സഅദി ചെങ്കള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ചെയര്‍മാന്‍ മുനീര്‍ സഅദി അല്‍ അര്‍ഷദി ഹനീഫ് മൗലവി അട്ക്ക, മൊയ്തു മുസ്ലിയാര്‍, അബ്ദുല്‍ റഹീം മുസ്ലിയാര്‍ ബന്തിയോട്, അബ്ബാസ് നഈമി, മഹ്‌മൂദ് ഹനീഫി, അബ്ദുല്ല മുസ്ലിയാര്‍ ഊജംപദവ്, ഇസ്മാഈല്‍ അറഫാത്ത് നിസാമി സംബന്ധിക്കും
What's Your Reaction?






