അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകിയ ആലിൻ ഷെറിന്റെ സംസ്‌കാരം ഇന്ന്
തിരുവനന്തപുരം: മസ്‌തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങൾ ദാനം ചെയ്‌ത് അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് സംസ്കാരം നടത്തും. അപകടത്തിൽ പരുക്കേറ്റ ആലിന് വെള്ളിയാഴ്‌ചയാണ് മസ്‌തിഷ്ക മരണം സംഭവിച്ചത്. ആലിന്റെ പിതാവ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അരുൺ എബ്രഹാമും ഭാര്യ ഷെറിൻ ആൻ ജോണും തീരാ ദുഃഖത്തിനിടയിലും അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലിൻ ഷെറിൻ മരണത്തിന് കീഴടങ്ങിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



