പ്രിൻസിപ്പാൾ ഇല്ലാത്ത 20 ഹയർ സെക്കണ്ടറികൾ; ജില്ലയിലെ അധ്യാപക ക്ഷാമം പരിഹരിക്കണം: എസ് എസ് എഫ്

Feb 14, 2026 - 19:28
പ്രിൻസിപ്പാൾ ഇല്ലാത്ത 20 ഹയർ സെക്കണ്ടറികൾ; ജില്ലയിലെ അധ്യാപക ക്ഷാമം പരിഹരിക്കണം: എസ് എസ് എഫ്

കാസർകോട്: സർക്കാർ മേഖലയിൽ ജില്ലയിലെ സ്ഥിരം അധ്യാപകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് എസ് എസ് എഫ്. ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ആക്കം കൂട്ടാൻ ഈ പ്രശ്‌നം കാരണമാകുമെന്നും നിലവിൽ 20 ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രിൻസിപ്പാൾ ഇല്ലാത്തത് അതീവ ഗൗരവത്തോടെ കാണണമെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. ഒരു സ്കൂളിൽ സ്ഥിരം പ്രിൻസിപ്പാൾ ഇല്ലാത്തത് അക്കാദമിക് പ്ലാനിംഗ്, പരീക്ഷാഫലം നിരീക്ഷണം, അധ്യാപക കോ-ഓർഡിനേഷൻ, വിദ്യാർത്ഥി പിന്തുണാ സംവിധാനങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്യു ഐ പി ഹയർ സെക്കണ്ടറി സ്കൂളുകൾ കാസർകോട് ജില്ലയിലാണ്. ഇത്തരം സ്‌കൂളുകളിൽ പോലും പ്രിൻസിപ്പാൾമാരുടെയും സ്ഥിര അധ്യാപകരുടെയും അസാന്നിധ്യം ചർച്ചചെയ്യണമെന്നും എസ് എസ് എഫ് കാസർകോട് ജില്ലാ സ്റ്റുഡൻ്റ്സ് കൗൺസിൽ ആവശ്യപ്പെട്ടു. എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റഈസ് മുഈനിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ റാസി നൂറാനി, ഇല്യാസ് നിസാമി, സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിൽ അംഗം മുഹമ്മദ് അജീർ സഖാഫി എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. കൗമാര പ്രായത്തിലെ ആത്മഹത്യകൾ സംബന്ധിച്ച് ജില്ല സെക്രട്ടറി മൻഷാദ് അഹ്‌സനി സബ്മിഷൻ അവതരിപ്പിച്ചു. മുർഷിദ് പുളിക്കൂർ ജനറൽ റിപ്പോർട്ടും ഫയാസ് പട്ള ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി സ്വാഗതവും ഖാദർ സഖാഫി നാരമ്പാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0