സ്സുഡന്‍സ് ഇലക്ഷന്‍ സമാപിച്ചു: ഫലപ്രഖ്യാപനം മെയ് 6ന്

കുമ്പള: കുമ്പള ലത്വീഫിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ ജനാധിപത്യ രീതിയില്‍ മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ച് സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഏഴ് ദിവസത്തെ പ്രചാരണപരിപാടികള്‍ക്കുശേഷം തിരഞ്ഞെടുപ്പ് നടന്നു.
അഹ്‌മദ് മുആസ്, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് ഹാഫിലുദ്ധീന്‍, റിസ് വാന്‍ അഹ്‌മദ്, മുഹമ്മദ് മുഫീദ് എന്നിവരാണ് ആണ്‍കുട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍.
ഖദിജത്ത് സന, ആയിഷ, ഫിത്വിമ.വി, അലീമത്ത് അംന, ആയിഷത്ത് നുഹാദ്, മറിയം സുഹൈറ, മറിയം കിഫ, ഖദീജത്ത് ഷൈമ, ഫാത്വിമ എസ് എം എന്നിവരാണ് പെണ്‍കുട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍.
തൊപ്പി, ഫുട്‌ബോള്‍, ബൈക്ക്, മാമ്പഴം, കാര്‍, ക്യാമറ, വിമാനം, ബാറ്റ്, പേന, ആപ്പിള്‍, പുസ്തകം, മൊബൈല്‍ ഫോണ്‍, ഡയറി മില്‍ക്ക്, ഐസ് ക്രീം, തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍.
പ്രചാരണ പരിപാടികള്‍ ഏറെ കൗതുകം പകര്‍ന്നു. സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സജീവമായി പ്രചാരണം നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് ആയ മദ്രസ ഡയറി പരിശോധിച്ച ശേഷം, വോട്ടര്‍ വിരലില്‍ മഷിപുരട്ടി, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.
വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ ഒരു മാതൃക കൂടിയായിരുന്നു ഈ അനുഭവം. സദര്‍ മുഅല്ലിം ജുനൈദ് ഹിമമി സഖാഫി ഗാളിമുഖം,സയ്യിദ് ജഅഫര്‍ നുഅ്മാന്‍, മൊയിദീന്‍ ലത്വീഫി, അബ്ദുല്ല സഅദി, അബു ബക്കര്‍ സഖാഫി, അഹ്‌മദ് സഅദി, നിയാസ് സഖാഫി എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
What's Your Reaction?






