താജുശ്ശരീഅ: അലികുഞ്ഞി ഉസ്താദ് അഞ്ചാം ആണ്ടും ബുർദ വാർഷികവും നാളെ
ഷിറിയ: നിരവധി മഹല്ലുകളുടെ ഖാസിയും പണ്ഡിതനുമായ സമസ്ത വൈസ് പ്രസിഡണ്ടായിരുന്ന താജുശ്ശരീഅ അലികുഞ്ഞി ഉസ്താദ് (ഖ:സി) അഞ്ചാം ആണ്ടും ബുർദ വാർഷികവും നാളെ വ്യാഴം നടക്കും. രാവിലെ 9 മണിക്ക് ഖത്തമുൽ ഖുർആൻ സദസ്സിന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. അസർ നിസ്കാര ശേഷം മൗലീദ് സദസ്സ് നടക്കും. മഗ്‌രിബിന് ശേഷം അബ്ദുൽ റഷീദ് സഖാഫി പത്തപ്പിരിയം നസീഹത്ത് നടത്തും. ശേഷം നടക്കുന്ന ബുർദ മജ്ലിസിന് സയ്യിദ് ത്വാഹ തങ്ങൾ, ഹാഫിസ് സ്വാദിഖലി ഫാളിലി, ശുകൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വം നൽകും. സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് അസ്‌ലം ജിഫ്രി സിലോൺ നേതൃത്വം നൽകും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



