സുന്നി വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷ; മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന് വിജയ തിളക്കം
പുത്തിഗെ: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ മുഹിമ്മാത്ത് വിദ്യാർത്ഥികൾക്ക് വിജയ തിളക്കം. പത്താം തരത്തിൽ നിന്നും പരീക്ഷ എഴുതിയ 12 വിദ്യാർത്ഥികളിൽ 11 പേർ ഡബിൾ എ പ്ലസും ഒരാൾ എ പ്ലസ്സും നേടി. ഈ വിജയത്തിലൂടെ സംസ്ഥാന വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരത്തിന് കൂടി മുഹിമ്മാതുൽ മുസ്ലിമീൻ മദ്റസ അർഹത നേടി.
മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് അഫ്നാൻ ഇ, ഫാത്തിമത്ത് മുനീബ, ആയിഷത്ത് ഷിഫ, മുഹമ്മദ് മിൻഹാജ്, അബ്ദുള്ള മഷ്ഹൂദ് മുഹ്സിൻ, ഫാത്തിമത്ത് നൂർജഹാൻ. സി, ഖദീജത്ത് ബത്തൂൽ, ഹവ്വബീൽ നഫീസ. ഐ, ഫാത്തിമത്ത് ഷംന എം. എ, ഹസീന കെ. എ, ഫാത്തിമ ഹിബ ടി. എ. എന്നിവരാണ് മികച്ച വിജയം നേടിയത്. വിജയികളെ സ്കൂൾ വിജയോത്സവം സംഗമത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ മുഹിമ്മാത്ത് മാനേജർ ഉമർ സഖാഫി കർന്നൂർ, സദർ മുഅല്ലിം അഷറഫ് സഖാഫി ഉളുവാർ പ്രിൻസിപ്പാൾ രൂപേഷ് മാസ്റ്റർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



