പഹല്‍ഗാം; തിരിച്ചടിക്കൊരുങ്ങി നാവികസേന; വാണിജ്യ കപ്പലുകള്‍ക്ക് ജാഗ്രത നിര്‍ദേശം

പഹല്‍ഗാം: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പൂര്‍ണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യന്‍ മാരിടൈം അധികൃതര്‍ നാവിഗേഷന്‍ മുന്നറിയിപ്പ് നല്‍കി.
നാവികസേന അറബിക്കടലില്‍ നടത്തുന്ന പരിശീലനങ്ങള്‍ കണക്കിലെടുത്ത് വാണിജ്യ കപ്പലുകള്‍ ജാഗ്രത പാലിക്കണെമെന്നാണ് നിര്‍ദേശം. സുരക്ഷ ഉറപ്പാക്കാന്‍ വാണിജ്യ കപ്പലുകള്‍ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പില്‍ പറയുന്നു. പ്രധാന നഗരങ്ങള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സേനകളോട് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
അതിനിടയില്‍ പഹല്‍ഗാമില്‍ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങള്‍ പ്രാദേശിക സഹായം ഇല്ലാതെ സംഭവിക്കില്ലെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ആരെങ്കിലും പിന്തുണക്കാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
What's Your Reaction?






