ആരിക്കാടി ടോൾ പ്ലാസ; സാമഗ്രികൾ അഴിച്ചുമാറ്റി തുടങ്ങി
കുമ്പള: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ആരിക്കാടിയിൽ നാഷണൽ ഹൈവെ അതോറിറ്റി അനധികൃതമായി സ്ഥാപിച്ച ടോൾ പ്ലാസയുടെ സാമഗ്രികൾ കമ്പനി അധികൃതർ അഴിച്ച് മാറ്റാൻ തുടങ്ങി. ബോർഡുകൾ, ക്യാമറകൾ, കൈവരികൾ തുടങ്ങിയ സാമഗ്രികളാണ് അഴിച്ചു മാറ്റിയത്. ഏഴ് മാസം മുമ്പാണ് ടോൾ പ്ലാസയുടെ പ്രവൃത്തി തുടങ്ങിയത്. ഒരു ടോൾ പ്ലാസക്ക് പണം ഈടാക്കാൻ 60 കിലോമീറ്റർ ദൂരം വേണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് നിലവിലെ തലപ്പാടി ടോൾ പ്ലാസയിൽ നിന്നും 22 കിലോമീറ്റർ ദൂരം അകലത്തിൽ ആരിക്കാടിയിൽ പുതിയ ടോൾ പ്ലാസ നിർമ്മിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. അനധികൃത ടോൾപ്ലാസക്കെതിരെ ബഹുജന മാർച്ച് നടത്തി പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ടോൾ പ്ലാസ നിർത്തലാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



