കുമ്പള ആരിക്കാടിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കുമ്പള: ആരിക്കാടി ദേശീയപാതയിൽ ദിശ തെറ്റി ഓടിച്ചുവന്ന സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കർണ്ണാടക കന്യാന മണ്ടയൂർ സ്വദേശി ബദറുൽ മുനീർ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ആരിക്കാടി ദേശീയപാതയിൽ ദിശ തെറ്റി വന്ന സ്കൂട്ടറും മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുനീർ സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയും മരണപ്പെടുകയുമായിരുന്നു. ഉപ്പളയിലെ ഹോട്ടൽ ജീവനക്കാരനാണ് ബദറുൽ മുനീർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



