മണിപ്പൂർ സംഘർഷം: വംശീയ അക്രമണം തുടരുന്നതിനിടെ വീടുകൾക്ക് തീയിട്ടു

Feb 9, 2026 - 15:27
മണിപ്പൂർ സംഘർഷം: വംശീയ അക്രമണം തുടരുന്നതിനിടെ വീടുകൾക്ക് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷം തുടരുന്നതിനിടെ ഉഖ്‌റുൽ ജില്ലയിൽ നാഗാ - കുക്കി വിഭാഗങ്ങൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. മാസ്ക് ധരിച്ച അക്രമികൾ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്നതും വീടുകൾക്കും വാഹനങ്ങൾക്കും തീയിടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ലിറ്റാൻ സരൈയാഖാങ് ഗ്രാമത്തിലാണ് അക്രമം നടന്നത്. ഉഖ്‌റുൽ ജില്ല മണിപ്പൂരിലെ ഏറ്റവും വലിയ നാഗാ ഗോത്രവർഗമായ 'താങ്ഖുൽ നാഗാ' വിഭാഗത്തിന്റെ കേന്ദ്രമാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് മഹാദേവ്, ലംബുയി, ഷാങ്‌കായ് തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിനായി ശ്രമങ്ങൾ നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0